India

ഗുർദാസ്പൂർ എസ്.പിയുടെ വസതിയില്‍ എന്‍.ഐ.എ പരിശോധന

ന്യൂഡൽഹി: പത്താൻകോട്ട് ഭീകരാക്രമണ കേസിൽ പ്രതിയായി സംശയിക്കുന്ന ഗുർദാസ്പൂർ എസ്.പി സൽവീന്ദർ സിങിന്‍റെ വീട്ടിൽ ദേശിയ അന്വേഷണ എജൻസി ഉദ്യോഗസ്ഥർ പരിശോധന നടത്തി. നിരവധിതവണ ചോദ്യം ചെയ്തതിൽ നിന്ന് വൈരുധ്യങ്ങള്‍ നിൽക്കുന്നതിനാലാണ് എന്‍.ഐ.എ പരിശോധന നടത്തിയത്.

ആക്രമണവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ അഞ്ച് സ്ഥലങ്ങളിൽ സംഘം പരിശോധിച്ചു. എസ്എപി അവസാനമായി സന്ദർശിച്ച പഞ്ച്പീർ ക്ഷേത്രത്തിലും പരിശോധിക്കും. കുടെയുണ്ടായിരുന്ന പാചകക്കാരൻ ഗോപാലിനെയും സംഘം ചോദ്യം ചെയ്യലിനു വിധേയമാക്കി. ഭീകരർ കടന്നുവെന്ന് സംശയിക്കുന്ന ഭാമിയാൽ വില്ലേജിലും ഭീകരർ പൊലീസ് ഉദ്യോഗസ്ഥനെ ബന്ദിയാക്കിയ സ്ഥലത്തും അന്വേഷണ സംഘം സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button