ലോകശ്രദ്ധയാര്‍കര്‍ഷിച്ച ഇന്ത്യയുടെ മെയ്ക്കിങ്ങ് ഇന്ത്യ ക്യാംപെയിന്റെ ലോഗോ തയാറാക്കിയത് മലയാളി. ഒരിക്കല്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയ കുട്ടിയാണ് പിന്നീട് മെയ്ക്കിങ്ങ് ഇന്ത്യയുടെ ലോഗോയായ ചലിക്കുന്ന സിംഹത്തെ രൂപകല്‍പ്പന ചെയ്തത്.
കണ്ണൂര്‍ സ്വദേശിയായ സുനില്‍ ആണ് ഈ അഭിമാന നേട്ടത്തിനു പിന്നില്‍. ബസ് കണ്ടക്ടറുടെ മകനായി 1967ലാണ് സുനിലിന്റെ ജനനം. പത്താം ക്ലാസിനുശേഷം പഠനം നിര്‍ത്തിയ സുനില്‍ ബാംഗ്ലൂരിലുള്ള അമ്മാവന്റെ അടുത്തേക്ക് ജോലിക്കായി വണ്ടികയറി. അവിടെ ജിയേഴ്‌സ് പിനിയണ്‍സ് എന്ന കമ്പനിയില്‍ ജോലിചെയ്തു. ബാഗ്ലൂരിലെ ഒരു അയല്‍വാസിയാണ് സുനിലിന്റെ കഴിവുകളെ കണ്ടെത്തുന്നത്. ഇതോടെ ഗുജറാത്തി ഭക്തിഗാനങ്ങള്‍ക്കായുള്ള ഒരു കാസറ്റിനുവേണ്ടി കവര്‍ പേജ് തയാറാക്കി ഇതായിരുന്നു സുനിലിന്റെ ആദ്യത്തെ ക്രിയേറ്റീവ് ജോലി.പിന്നീട് ബാംഗ്ലൂരിലെ പല പ്രമുഖ കമ്പനികളിലും സുനില്‍ ജോലി ചെയ്തു. പിന്നീട് രാജ്യ തലസ്ഥാനത്തേക്ക്. അവിടെ വച്ചാണ് സുനില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാംപെയിന്റെ ഭാഗമാകുന്നത്.
Post Your Comments