മുംബൈ: അറുപത് വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്ത്യന്‍ നാവികസേനയുചെ വിമാനവാഹിനി പടക്കപ്പല്‍ ഐ.എന്‍.എസ് വിരാട് അവസാനയാത്ര നടത്തുന്നു. തിങ്കളാഴ്ച മുംബൈയില്‍നിന്ന് കപ്പല്‍ വിശാഖപട്ടണത്തേക്ക് തിരിച്ചു. വിശാഖപട്ടണത്ത് നടക്കുന്ന അന്താരാഷ്ട്ര നാവികാഭ്യാസത്തില്‍ വിരാട് പങ്കെടുക്കും.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷം അവസാനം കപ്പല്‍ ഡീ കമ്മീഷന്‍ ചെയ്യും. മുന്‍ ബ്രിട്ടീഷ് കപ്പലായ എച്ച്.എം.എസ് ഹെംസിനെ ഇന്ത്യ വാങ്ങുകയായിരുന്നു. 1987 മെയ് 12-നാണ് ഐ.എന്‍.എസ് വിരാട് ആയി കപ്പല്‍ കമ്മീഷന്‍ ചെയ്തത്. അര്‍ജന്റീനയ്‌ക്കെതിരായ 1982-ലെ ഫാക്‌ലാന്‍ഡ് യുദ്ധത്തിലുള്‍പ്പെടെ ബ്രിട്ടന്‍ ഈ കപ്പല്‍ ഉപയോഗിച്ചിരുന്നു.
ആറ് യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളുമാണ് കപ്പലിലുള്ളത്. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി പടക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് 1997 മുതല്‍ 2012 വരെ മുംബൈയില്‍ മ്യൂസിയമായി നിലനിര്‍ത്തിയ ശേഷം കഴിഞ്ഞവര്‍ഷമാണ് പൊളിച്ചത്.
Post Your Comments