ചെന്നൈ: ചെന്നൈ തീരത്ത് നാവികസേനയുടെ പട്രോളിംഗ് ബോട്ട് തീപിടിച്ച് മുങ്ങി. അപകട സമയത്ത് ബോട്ടില്‍ആറുപേര്‍ഉണ്ടായിരുന്നു. ഇവരെയെല്ലാം രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ചെന്നൈക്ക് വടക്കു കിഴക്ക് 90 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് 15.6 മീറ്റര്‍ നീളമുള്ള തീപിടിച്ചത്.
കപ്പലിലെ ഫൈബര്‍ ഗ്ളാസിന് ബലം നല്‍കാനുപയോഗിക്കുന്ന പ്ളാസ്റ്റിക്കിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിസാഗിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് നാവികസേന ഉത്തരവിട്ടു.
Post Your Comments