ദാവോസ്: ബിസിനസ് നടത്താന്‍ മികച്ച അവസരമുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ആഭ്യന്തര കമ്പനികള്‍ക്കും ആഗോള കമ്പനികള്‍ക്കും ഒരേപോലെ ഇന്ത്യയില്‍ സാധ്യതയുണ്ടെന്ന് സി.ഇ.ഒമാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു. ലോക സാമ്പത്തിക ഫോറത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
അമേരിക്ക, ചൈന, ജര്‍മ്മനി, യുകെ എന്നിവയാണ് ബിസിനസ് സാധ്യതയുള്ള മറ്റ് നാല് രാജ്യങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്ക്കരണ പദ്ധതികളാണ് ഇന്ത്യയെ ഈ പട്ടികയിലെത്താന്‍ സഹായിച്ചതെന്നാണ് സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ കമ്പനികള്‍ മികച്ച വളര്‍ച്ച കൈവരിക്കുമെന്ന ആത്മവിശ്വാസം സി.ഇ.ഒ മാര്ക്കിടയിലുണ്ട്. അതേസമയം അടിസ്ഥാന സൗകര്യ വികസന രംഗത്തെ പോരായ്മയും ചില മേഖലകളില്‍ നിലനില്‍ക്കുന്ന കര്‍ശന നിയന്ത്രണങ്ങളും ആശങ്കയുണ്ടാക്കുന്നതായി ഇന്ത്യയിലെ സി.ഇ.ഓമാര്‍ പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2000-ലധികം പ്രതിനിധികളാണ് ദാവോസില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നത്.
Post Your Comments