ബംഗളൂരു: ഐബിഎം ജീവനക്കാരിയായ ടെക്കി ഫ് ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍. കുസും റാണി സിംഗ്ല എന്ന 31 കാരിയാണ് തെക്കുകിഴക്കന്‍ ബംഗളൂരുവിലെ കദുഗോദിയിലെ ഫഌറ്റില്‍ മരിച്ചത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഇക്കാരണത്താല്‍ മൂര്‍ച്ചയുള്ള ഏതെങ്കിലും ആയുധം ഉപയോഗിച്ചായിരിക്കാം കൃത്യം നടന്നതെന്നാണ് കരുതുന്നത്.
ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന ഇവര്‍ ആറുമാസം മുമ്പാണ് ബംഗളൂരുവിലേക്ക് വന്നത്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. രാത്രി ഏഴരയോടെ ഒപ്പം താമസിക്കുന്ന നിധിയാണ് റാണിയുടെ മൃതദേഹം കണ്ടെത്തിയതും പോലീസിനെ വിവരമറിയിച്ചതും. സൗത്ത് ഈസ്റ്റ് ഡി.സി.പി സംഭവസ്ഥലം സന്ദര്‍ശിച്ചു. കയറോ വയറോ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ തറയില്‍ രക്തം തളംകെട്ടി നില്‍ക്കുന്നത് ആശയക്കുഴപ്പത്തിന് ഇടനല്‍കുന്നുണ്ട്. ഇതാണ് കൊലപാതകത്തിന് മൂര്‍ച്ചയുള്ള ആയുധവും ഉപയോഗിച്ചിരിക്കാം എന്ന സംശയത്തിലേക്ക് പോലീസിനെ നയിക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം അറിയാനാവൂ എന്ന് ഡി.സി.പി എം.ബി ബൊറലിംഗയ്യ പറഞ്ഞു. സ്ഥലത്ത് നിന്നും കൊലയ്ക്കുപയോഗിച്ചുവെന്ന് കരുതുന്ന ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
Post Your Comments