Life Style

പഴങ്കഞ്ഞിയുടെ അത്ഭുത ഗുണങ്ങള്‍

പഴങ്കഞ്ഞി ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. ഇന്നു നമ്മള്‍ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് മാറിയപ്പോള്‍ പഴങ്കഞ്ഞി പഴഞ്ചനായി മാറി. എങ്കിലും അപൂര്‍വ്വം ചിലരും ഇന്നും പഴങ്കഞ്ഞിയുടെ ആരാധകരായി നമുക്കിടയിലുണ്ട്. നാം മറന്നുകളഞ്ഞ പഴങ്കഞ്ഞിക്ക് ഒരുപാട് അത്ഭുത ഗുണങ്ങളുണ്ട് അത് എന്തണെന്നു നോക്കാം

ഒരു രാത്രി മുഴുവന്‍ അതായത് ഏകദേശം 12 മണിക്കൂര്‍ വെള്ളത്തില്‍ കിടക്കുന്ന ചോറില്‍ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവര്‍ത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറില്‍ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേണ്‍ 73.91 മില്ലീഗ്രമായി വര്‍ദ്ധിക്കുന്നു. എല്ലുകളുടെ ബലം വര്‍ദ്ധിക്കാന്‍ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നും ലഭിക്കാന്‍ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകള്‍ പഴങ്കഞ്ഞിയില്‍ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കാന്‍ പഴങ്കഞ്ഞിക്ക് കഴിയും.

1. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയില്‍ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
2.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.
3.ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും.
4.മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഴങ്കഞ്ഞി അത്യുത്തമമാണ്.
5.ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീ ഭയാനകമായ അവസ്ഥകളില്‍ നിന്നും സംരക്ഷണം ഉറപ്പ് നല്‍കുന്നതോടൊപ്പം ദഹനശേഷി വര്‍ദ്ധിപ്പിക്കാനും അള്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.
6.അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്.
7.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും.
8.ശരീരത്തിന്റെ ക്ഷീണമകറ്റാന്‍ ഇത് സഹായിക്കും.
9.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.
10.അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.
 ഇനി പഴങ്കഞ്ഞിയിലേക്ക് മടങ്ങിക്കൊള്ളു….

shortlink

Related Articles

Post Your Comments

Related Articles


Back to top button