Kerala

ചന്ദ്രബോസ് വധക്കേസ്: കോടതി ഇന്ന് വിധിപറയും

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കോടതി ഇന്ന് വിധി പറയും. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ചന്ദ്രബോസിനെ നിഷാം കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം എന്നാല്‍ ചന്ദ്രബോസിന്റേത് അപകടമരണമാണെന്ന വാദമായിരുന്നു പ്രതിഭാഗത്തിന്റേത്.

ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിഷാമിനെതിരേ കൊലപാതകമടക്കം ഒമ്പത് കുറ്റങ്ങളും തെളിഞ്ഞെന്നു ഇരു ഭാഗത്തിന്റെയും വാദം കേട്ടശേഷം കോടതി വ്യക്തമാക്കി.  കൊലപാതകം മുന്‍വൈരാഗ്യം മൂലമാണെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 323, 324, 326, 427, 449, 506 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി. സുധീര്‍ വിധി പ്രഖ്യാപിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായതിനാല്‍ പ്രതിക്കു പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു കോടതിയില്‍ വാദിച്ചു.  

കഴിഞ്ഞ വര്‍ഷം ജനുവരി 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button