International

വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ അധ്യാപകന്‍ തീവ്രവാദികളുമായി ഏറ്റുമുട്ടി: ഒടുവില്‍ പൊരുതി മരിച്ചു

ഇസ്ലാമാബാദ്: വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ അധ്യാപകന്‍ തീവ്രവാദികളുമായി ഏറ്റുമുട്ടിമരിച്ചു. പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ബച്ചാഖാന്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തിനിടെയാണ് സതന്ത്രവിഭാഗം തലവന്‍ സയ്യിദ് ഹമീന്‍ ഹുസൈന്‍ ധീരമായി മരണം വരിച്ചത്.  ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്. 50 പേര്‍ക്കു പരുക്കേറ്റു. പെഷാവറില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. ഭീകരര്‍ ക്ലാസ്മുറികളിലും ഹോസ്റ്റലുകളിലും കടന്നുകയറി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഭീകരര്‍ തങ്ങളുടെ ക്ലാസിലേക്ക് ഓടിവരുന്നതുകണ്ട അധ്യാപകന്‍ സയ്യിദ് ഹമീന്‍ ഹുസൈന്‍ ആരും പേടിക്കേണ്ടെന്നും കെട്ടിടം വിട്ടു പോകരുതെന്നും പറഞ്ഞ് അദ്ദേഹം തന്റെ കയ്യിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് ഭീകരര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഒളിക്കാന്‍ അവസരം ലഭിക്കുന്നതുവരെ അധ്യാപകന്‍ തീവ്രവാദികളോട് ഏറ്റുമുട്ടി ഒടുവില്‍ പൊരുതി മരിക്കുകയായിരുന്നു.  

shortlink

Post Your Comments


Back to top button