ന്യൂഡല്‍ഹി: ഐഎസ് അനുഭാവികളായ നാലുപേരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. 19 മുതല്‍ 23 വയസ്സ് വരെ പ്രായമുള്ളവരാണിവരെന്നും പോലീസ് വ്യക്തമാക്കി. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
അഖ്‌ലാഖ്, ഒസാമ, അജിസ്, മെഹ്‌റാജ് എന്നിവരാണ് അറസ്റ്റിലായവര്‍. റിപ്പബ്ലിക് ദിനത്തിലും ഹരിദ്വാറിലെ അര്‍ധകുംഭ മേളയും ഇവരുടെ ലക്ഷ്യങ്ങളില്‍പ്പെട്ടതായിരുന്നു. ഡല്‍ഹിയിലെ പ്രമുഖ ഷോപ്പിംഗ് മാളുകള്‍, വസന്ത് കുഞ്ച്, നോയിഡ എന്നിവയും ഇവര്‍ നോട്ടമിട്ടിരുന്നു. സോഷ്യല്‍ മീഡിയകള്‍ വഴിയാണ് ഐഎസ് സെല്‍ അംഗങ്ങളായ ഇവര്‍ പദ്ധതികള്‍ തയ്യാറാക്കി വന്നിരുന്നത്. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് നാലുപേരെയും പിടികൂടിയത്.
ഐഎസിന്റെ പടിഞ്ഞാറന്‍ ഏഷ്യയിലെ പ്രവര്‍ത്തനങ്ങളുമായി ഇവര്‍ക്കുള്ള ബന്ധം തെളിയിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. പിടിയിലായവരില്‍ അഖ്‌ലാഖ് റൂര്‍ക്കി പോളി ടെക്വിക് കോളേജിലെ മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ലന്തോറ സ്വദേശികളായ ഒസാമയും അജിസും റൂര്‍ക്കിയിലെ ബി.എ വിദ്യാര്‍ത്ഥികളാണ്. ആയുര്‍വ്വേദ വിദ്യാര്‍ത്ഥിയാണ് മെഹ്‌റാജ്.
ഇറാഖിലെ യൂസഫ്, സിറിയയിലെ ഷാഫി അര്‍മര്‍ എന്നിവരുമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധമെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments