Gulf

വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായ ഡ്രൈവറെ ദുബായ് പോലീസ് സിനിമാ സ്‌റ്റൈലില്‍ പിടികൂടി

ദുബായ്: വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയ ഡ്രൈവറെ ദുബായ് പോലീസ് സിനിമാ സ്റ്റൈലില്‍ ചേസ് ചെയ്ത് പിടികൂടി. മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാവുമെന്ന് കണ്ടതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടിച്ചത്.

പട്രോളിംഗ് സംഘമാണ് ഏറെ അപകടകാരിയായ ഡ്രൈവറെ കണ്ടത്. വണ്ടി നിര്‍ത്താനാവശ്യപ്പെട്ടിട്ടും അത് കേള്‍ക്കാതെ ഇയാള്‍ ഡ്രൈവിംഗ് തുടരുകയായിരുന്നു. ഒരുവിധത്തിലും ഡ്രൈവറെ പിടികൂടാന്‍ വഴിയുന്നില്ലെന്ന് മനസിലാക്കിയ പോലീസ് പിന്നീട് കൂടുതല്‍ പട്രോളിംഗ് സംഘത്തെ വിളിച്ച് വരുത്തുകയായിരുന്നു. മൂന്ന് പട്രോളിംഗ് സംഘങ്ങള്‍ മണിക്കൂറുകള്‍ പിന്തുടര്‍ന്നാണ് യുവാവിനെ പിടികൂടിയത്.

ഇയാള്‍ നാല് ദിവസം പൊലീസ് കസ്റ്റഡിയിലായിരിക്കുമെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ സലാ അല്‍ ഫലാസി അറിയിച്ചു. നിഷ്‌ക്കളങ്കരായ ആളുകളുടെ മരണത്തിന് ഇടയാക്കാന്‍ ഇതുപോലുള്ള ഡ്രൈവര്‍മാരെ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button