India

രോഹിത് ദളിതന്‍ അല്ലായിരുന്നു?? പുതിയ വാര്‍ത്തകള്‍ കൂടുതല്‍ വിവാദത്തിലേക്ക്

ഹൈദരാബാദ് : വെമുല രോഹിത് ചക്രബര്‍ത്തി ആത്മഹത്യ ചെയ്ത വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പ് തന്നെ മറ്റൊരു വിവാദം പ്രചരിക്കുന്നു. ചില ഇംഗ്ലീഷ് മാധ്യമങ്ങള റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം രോഹിത് ദളിതന്‍ അല്ലെന്നാണ് പുതിയ രേഖകളും മറ്റും സൂചിപ്പിക്കുന്നത്. രോഹിതിനു മെറിറ്റില്‍ സീറ്റ് കിട്ടിയതുകൊണ്ട് എസ്.സി സര്‍ട്ടിഫിക്കേറ്റ് കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ രോഹിത് ഒരിക്കലും തന്റെ എസ്.സി സര്‍ട്ടിഫിക്കറ്റ് കോളേജില്‍ കൊടുത്തിരുന്നില്ല എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

ജനറല്‍ കാറ്റഗറിയിലാണ് രോഹിത് അഡ്മിഷന്‍ നേടിയത്. പക്ഷെ തന്റെ അപേക്ഷാ ഫോമില്‍ താന്‍ ദളിതന്‍ ആണെന്നായിരുന്നു രോഹിത് പറഞ്ഞിരുന്നത്. താന്‍ ദളിതനാണെന്ന് സ്വയം പറയുകയായിരുന്നു എന്നും ഒരു പോലീസ് ഓഫീസര്‍ പറഞ്ഞു. രോഹിതിന്റെ അച്ഛന്‍ വദ്ദേര എന്ന ജാതിയില്‍ പെട്ടതാണെന്നും, അത് ദളിത വിഭാഗത്തില്‍ പെട്ടതല്ലെന്നും കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.തങ്ങള്‍ തഹസീല്‍ദാറില്‍ നിന്ന് രേഖകള്‍ എടുത്തു പരിശോധിക്കാന്‍ ശ്രമിക്കുകയാണെന്നും, രോഹിതിന്റെ അച്ഛന്റെ അമ്മ തങ്ങളുടെ ജാതി വദ്ദേര എന്നതാണെന്ന് പറഞ്ഞിട്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പക്ഷെ രോഹിതിന്റെ പ്രൊഫസര്‍മാരും സഹപാഠികളും ഇത് വിശ്വസിക്കാന്‍ തയ്യാറാവുന്നില്ല. അവര്‍ പറയുന്നത് രോഹിത് അംബേദ്കര്‍ സ്റ്റുഡന്റസ് അസോസിയേഷന്റെ (ASU )സജീവ പ്രവര്‍ത്തകന്‍ ആയിരുന്നെന്നും, ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രതികരിച്ച ആളാണെന്നുമാണ്. വി.സിയും മന്ത്രിയും മനപ്പൂര്‍വ്വം ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രച്ചരിപ്പിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

shortlink

Post Your Comments


Back to top button