ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അടുത്ത വര്‍ഷം പഞ്ചാബില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ പാര്‍ട്ടി രൂപീകരിയ്ക്കും. എഎപി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ വളരെ പ്രതീക്ഷയോടെ കാണുന്ന തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടിയുടെ ഇടപെടല്‍ പ്രശ്‌നമുണ്ടാക്കിയേയ്ക്കും. ഇപ്പോഴുള്ളത് എഎപി വിട്ട ഒരു കൂട്ടം ആളുകള്‍ ഉള്ള സ്വരാജ് അഭിയാന്‍ എന്ന സംഘമാണ്.
ഇവര്‍ പറയുന്നത് പഞ്ചാബ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഗൗരവകരമായി ആലോചിക്കുകയാണെന്നാണ്. ഉടന്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടിരൂപീകരിക്കും. പഞ്ചാബ് തിരഞ്ഞെടുപ്പിനെ എത്തരത്തിലാണ് നേരിടേണ്ടതെന്ന് കൂട്ടമായി ആലോചിച്ച് തീരുമാനിയ്ക്കുമെന്നും സ്വരാജ് അഭിയാന്‍ നേതാവ് വ്യക്തമാക്കി.
Post Your Comments