കോഴിക്കോട്: പിണറായി വിജയന് നുണകള്‍ പ്രചരിപ്പിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പിണറായിക്ക് നുണകള്‍ പ്രചരിപ്പിക്കാന്‍ മാത്രമേ സമയമുളളൂവെന്നും പച്ചനുണകള്‍ പ്രചരിപ്പിച്ച് എത്രനാള്‍ സിപിഎം വോട്ട് നേടുമെന്നും കുമ്മനം ചോദിച്ചു.
പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളെ കൂടുതല്‍ കാലം വഞ്ചിക്കാനാകില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് ഇനിയെങ്കിലും പണറായി സംസാരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
താന്‍ പിന്തുടരുന്നത് ക്രിയാത്മക രാഷ്ട്രീയമാണെന്നും അതുകൊണ്ട് സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി പറയാനില്ലെന്നും കുമ്മനം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments