ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ എസ്.പി സല്‍വീന്ദര്‍ സിംഗിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും എന്‍.ഐ. എ സംഘത്തിന് വിവരങ്ങളൊന്നും ലഭിച്ചില്ല. തന്നെ തുടര്‍ച്ചയായി അടുത്ത പത്ത് ദിവസം കൂടി ചോദ്യം ചെയ്താലും ഒരു വിവരവും ലഭിക്കാന്‍ പോകുന്നില്ലെന്നാണ് സല്‍വീന്ദര്‍ സിംഗ് അന്വേഷണസംഘത്തോട് പറഞ്ഞത്.
മുന്‍പ് നല്‍കിയ മൊഴികളിലുണ്ടായ വൈരുധ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വിശദമായി വീണ്ടും ചോദ്യം ചെയ്തത്. താന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് എസ്.പി പറഞ്ഞതെന്ന് എന്‍.ഐ.എയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.സല്‍വീന്ദറിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. സല്‍വീന്ദര്‍ പലതവണ ബാങ്കോക്കിലേക്ക് പോയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്ക് അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് വരാന്‍സല്‍വീന്ദര്‍ സഹായം നല്‍കിയിരുന്നു എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇദ്ദേഹം സന്ദര്‍ശിച്ച ദര്‍ഗയിലേക്കുള്ള വഴി ഇതിനുള്ള ഒരു പാതയായിരുന്നു എന്നും കരുതുന്നു. അതിനിടെ എസ്.പിയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അമര്‍നാഥ് ജില്ലാ ജഡ്ജ് അനുമതി നല്‍കി. കൂടുതല്‍ വിവരങ്ങള്‍ പോളിഗ്രാഫ് ടെസ്റ്റിലൂടെ അറിയാനാവും എന്നാണ് എന്‍.ഐ.എയുടെ പ്രതീക്ഷ.
Post Your Comments