തിരുവനന്തപുരം: കൗമാര കലോല്‍സവത്തിന് ഇന്ന് തുടക്കം. ഇനിയുള്ള ഒരാഴ്ചക്കാലം അനന്തപുരി യുവപ്രതിഭകളുടെ വര്‍ണ്ണപ്പകിട്ടുള്ള പ്രകടനങ്ങളാല്‍ മുഖരിതമാവും. രാവിലെ 9.30 ന് ഡി.പി.ഐ എം.എസ് ജയ പതാക ഉയര്‍ത്തുന്നതോടെ അമ്പത്തറിയാമാത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കമാവും.
പത്ത് മണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങും. ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്‌കൃത കോളേജ് പരിസരത്ത് നിന്നും തുടങ്ങുന്ന ഘോഷയാത്ര ഡി.ജി.പി ടി.പി.സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലെ പ്രധാനവേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോല്‍സവം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷനാവും. സ്പീക്കര്‍ എന്‍.ശക്തന്‍ കലാമല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തിന് ശേഷം മുഖ്യവേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം നടക്കും. 20 വേദികളിലായി 232 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക. ഇന്ന് 13 വേദികളിലാണ് മല്‍സരങ്ങള്‍. 25ന് കലോല്‍സവത്തിന് കൊടിയിറങ്ങും.
Post Your Comments