India

രാജ്യം ബി ജെപിയുടെ കയ്യില്‍ സുരക്ഷിതമല്ല, മതേതര ശക്തികള്‍ ഒരുമിക്കണം: ഒന്‍പതാം തവണയും ആര്‍ ജെ ഡി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലാലുവിന്റെ അഭിപ്രായങ്ങള്‍ ഇങ്ങനെ..

പട്‌ന: ലാലു പ്രസാദ് യാദവിനെ തുടര്‍ച്ചയായ ഒന്‍പതാം തവണയും ആര്‍.ജെ.ഡി പ്രസിഡന്റായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഈ അവസരത്തില്‍ ലാലു നടത്തിയത്.

തിരഞ്ഞെടുപ്പിന് മുന്‍പ് തന്റെ 56 ഇഞ്ച് നെഞ്ചളവിനെ കുറിച്ച് പറഞ്ഞ് അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള പ്രകോപനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് പറഞ്ഞയാളാണ് മോദി. എന്നിട്ടും പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ നമ്മുടെ രാജ്യത്ത് കടക്കുകയും പഠാന്‍കോട്ട് വ്യോമസേന താവളത്തില്‍ കയറി ധീരന്‍മാരായ ജവാന്‍മാരെവധിച്ചത് എങ്ങനെയാണ്? ലാലു ചോദിച്ചു. രാജ്യം ബിജെപിയുടെ കയ്യില്‍ സുരക്ഷിതമല്ലെന്നു പറഞ്ഞ ലാലു, മതേതര ശക്തികള്‍ ഒന്നിക്കണമെന്ന് അഭിപ്രായപ്പെട്ടു.

ബിഹാറില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിനുശേഷം ഡല്‍ഹിയില്‍ നിന്നു ബിജെപിയെ ഒഴിവാക്കാന്‍ താനും മുഖ്യമന്ത്രി നിതീഷ് കുമാറും മതേതര ശക്തികളെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ആര്‍ജെഡി അധ്യക്ഷന്‍ പറഞ്ഞു. താനും നിതിഷ് കുമാറും തമ്മില്‍ യാതൊരു അഭിപ്രായവ്യത്യാസങ്ങളും ഇല്ലെന്നും ലാലു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button