തിരുവനന്തപുരം: പാണാവള്ളിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച മുത്തൂറ്റ് ഗ്രൂപ്പിന്റെ റിസോര്‍ട്ടിനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന് കോണ്‍ഗ്രസ് വിപ്പ് ടി.എന്‍.പ്രതാപന്‍ കത്തയച്ചു. ഹൈക്കോടതി ഉത്തരവിട്ടിട്ടും റിസോര്‍ട്ട് പൊളിച്ച് മാറ്റാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാണ് പ്രതാപന്‍ കത്തില്‍ ആരോപിക്കുന്നത്.
എന്നാല്‍ കത്തയച്ചുവെന്ന വാര്‍ത്ത പ്രതാപന്‍ നിഷേധിച്ചു. വാര്‍ത്ത തന്നെ അതിശയിപ്പിച്ചെന്നും ഇത്തരത്തില്‍ ആര്‍ക്കും താന്‍ കത്തയച്ചിട്ടില്ലെന്നും പ്രതാപന്‍ പറഞ്ഞു. എന്നാല്‍ കത്തില്‍ ആരോപിച്ചിരിക്കുന്ന റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത് കയ്യേറിയ ഭൂമിയില്‍തന്നെയാണെന്നും പ്രതാപന്‍ പറഞ്ഞു.
അതേസമയം, കത്ത് ലഭിച്ച വിവരം വി.എസിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഹൈക്കോടതി വിധിയുണ്ടായിട്ടും പാണാവള്ളിയിലെ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതാപന്‍ അയച്ച കത്ത് തനിക്ക് ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. നിലവിലെ പൊതുസ്‌ഥിതിയുടെ പ്രതിഫലനമാണിതെന്നും ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടുന്ന നീതിയും ന്യായവും നടപ്പാക്കണമെന്നാഗ്രഹിക്കുന്ന കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കള്‍ക്ക് പിന്തുണ നല്‍കുമെന്നും വി.എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Post Your Comments