കൊല്‍ക്കത്ത: വ്യോമസേനയുടെ പരിശീലന പരേഡിനിടയിലേക്ക് ആഡംബര കാറോടിച്ച് കയറ്റി ജവാന് കൊല്ലപ്പെട്ട സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന് അറസ്റ്റില്‍. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്ന സാമ്പിയ സൊറാബ് ആണ് അറസ്റ്റിലായത്. തൃണമൂല്‍ നേതാവ് മൊഹമ്മദ് സൊറാബിന്റെ മകനാണിയാള്‍.
കൊല്‍ക്കത്ത പൊലീസിലെ ഡിറ്റക്ടീവ് വിഭാഗത്തിലെ ആന്റി റൗഡി സെക്ഷനാണ് സാമ്പിയയെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടത്തേണ്ടതിനാല്‍ എവിടെ വച്ചാണ് അറസ്റ്റ് നടന്നതെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ് സാമ്പിയ ഓടിച്ച കാറിടിച്ച് വ്യോമസേനാ കോര്‍പ്പറല്‍ ആയ അഭിമന്യു ഗൗഡ് കൊല്ലപ്പെട്ടത്.
Post Your Comments