മുംബൈ: പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കാന്‍ പാകിസ്ഥാന്‍ നിയോഗിച്ച അന്വേഷണ സംഘത്തെ വ്യോമസേന താവളത്തില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ പുലര്‍ത്തുന്ന നിസംഗത ഇന്ത്യയുടെ ക്ഷമ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക് പങ്ക് വെളിവാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സംയുക്ത ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. പാക് ഇന്റലിജന്‍സ്, ചാരസംഘടനയായ ഐ.എസ്.ഐ, മിലിട്ടറി ഇന്റലിജന്‍സ് എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
Post Your Comments