ശ്രീനഗര്‍: കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് ഇക്കാര്യം വ്യക്തമാക്കിയത് മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിര്യാണത്തിന് ശേഷം പിഡിപി ബിജെപിയുമായി സഖ്യം തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടികളില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള ബിജെപി ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മറ്റി ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. ബിജെപിയും പിഡിപിയും സര്‍ക്കാരിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം തീര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഡിപി ഇന്ന് അടുത്ത മുഖ്യമന്ത്രിയാരെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും. യോഗം നടക്കുനത് മെഹബൂബ മുഫ്തിയുടെ വസതിയിലാണ്. മുഖ്യമന്ത്രിയുടെ മരണശേഷം ഗവര്‍ണര്‍ ഭരണത്തിലാണ് കശ്മീര്‍. ബിജെപിക്ക് 25 സീറ്റുകളും പിഡിപിക്ക് 28 സീറ്റുകളുമാണ് 87 അംഗ കാശ്മീര്‍ നിയമസഭയില്‍ ഉള്ളത്. നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിന് 12 ഉം സീറ്റുകളാണ് ഉള്ളത്.
Post Your Comments