Kerala

വരാക്കര കൂട്ട ആത്മഹത്യ: പിടിയിലായ യുവാവും ശില്‍പ്പയും പ്രണയത്തിലായിരുന്നെന്ന് പൊലീസ്

തൃശ്ശൂര്‍: വരാക്കരയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ സഹപാഠി അറസ്റ്റില്‍. അത്താണി സ്വദേശി അനന്തുവാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അനന്തുവുമായി ആത്മഹത്യ ചെയ്ത ശില്‍പ്പ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ തെളിവായി ഇരുവരുടേയും മൊബൈല്‍ ഫോണുകളില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇക്കാര്യം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. രണ്ട് ജാതിയില്‍പ്പെട്ടവരാണെന്നത് പ്രശ്‌നമാകുമെന്ന് മനസിലാക്കിയ ശില്‍പ്പ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

തുടര്‍ന്ന് ഈ വിവാഹം മുടക്കാനായി അനന്തു വരന്റെ നമ്പര്‍ കണ്ടെത്തി അതിലേക്ക് തങ്ങളുടെ പ്രണയം വെളിപ്പെടുത്തി ചിത്രങ്ങളും ഭീഷണി അയച്ചതോടെ ആ വിവാഹം മുടങ്ങി. ഇതോടെ ശില്‍പ്പയും കുടുംബവും ആത്മഹത്യ ചെയ്തതോടെ അനന്തുവിന്റെ പ്രതീക്ഷകളെല്ലാം തെറ്റി. സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയ യുവാവിനെ മൊബൈല്‍ ടവര്‍ കേന്ദ്രീതരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇതിനിടെ അനന്തു അയച്ച ചിത്രങ്ങള്‍ ലഭിച്ചിരുന്നതായി പ്രതിശ്രുത വരനും പൊലീസിന് മൊഴി നല്‍കി.

shortlink

Post Your Comments


Back to top button