ന്യൂഡല്‍ഹി: ബോളിവുഡ് താരം ആമിര്‍ ഖാന് പാകിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ‘പികെ’ എന്ന ആമിര്‍ ചിത്രത്തിനു ഐ.എസ്.ഐ സഹായം നല്‍കിയെന്ന് സ്വാമി ആരോപിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.എസ്.ഐ പണം ചെലവഴിച്ചതായും സ്വാമി പറഞ്ഞു.2014 പുറത്തിറങ്ങിയ പി.കെ ബോളിവുഡിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നാണ്. രാജ്കുമാര് ഹിറാനി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുഷ്ക ശര്‍മയായിരുന്നു നായിക.
Post Your Comments