International

ആകാശത്ത് നിന്നും അജ്ഞാത ഗോളം ഭൂമിയില്‍ പതിച്ചു

ആകാശത്തു നിന്നും അജ്ഞാത ഗോളം ഭൂമിയില്‍ പതിച്ചു. ജനുവരി രണ്ടിനാണ് വിയറ്റ്‌നാമിന്റെ വടക്കന്‍ പ്രവിശ്യാപ്രദേശങ്ങളില്‍ നിന്നുമാണ് രണ്ട് വലിയ ലോഹഗോളങ്ങള്‍ കണ്ടെത്തിയത്.  ജനുവരി ഒന്നിന് രാത്രിയില്‍ ഇടിമുഴങ്ങുന്നതു പോലെ ശബ്ദങ്ങള്‍ കേട്ടിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. സൈന്യം  നടത്തിയ പരിശോധനയില്‍ ബഹിരാകാശ വാഹനത്തിന്റെയോ കൃത്രിമ ഉപഗ്രഹത്തിന്റെയോ ഭാഗമായിരിക്കും ഗോളമെന്നാണ് നിഗമനം. സമീപ കാലത്തൊന്നും വിയറ്റ്‌നാമില്‍ സൈനിക പരിശീലനമോ ആയുധവിന്യാസമോ നടത്തിയിട്ടില്ല. സാറ്റലൈറ്റുകളും വിക്ഷേപിച്ചിട്ടില്ല. പിന്നെങ്ങനെ ഗോളം വന്നുവെന്നത് സൈന്യത്തെ കുഴയ്ക്കുന്നു.

ഗോളങ്ങളില്‍ വിഷാംശമോ സ്‌ഫോടകവസ്തുക്കളോ കണ്ടെത്തിയിട്ടില്ല.  ഗോളങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചിട്ടില്ല. മനുഷ്യന്‍ വിക്ഷേപിച്ചവയില്‍പ്പെട്ട അഞ്ചുലക്ഷത്തോളം ബാഹ്യാകാശ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നുണ്ട് അവയില്‍ ഒന്നാകാം വിയറ്റ്‌നാമില്‍ പതിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button