ആറടി നീളമുള്ള മലമ്പാമ്പിന്റെ വയറില്‍ നിന്നും യുവാവ് രണ്ട് ആടുകളെ ഞെക്കി പുറത്തെടുക്കുന്ന വീഡിയോ വൈറലാകുന്നു. കേരളത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവമെന്ന് പറയുന്നുണ്ടെങ്കിലും അതെവിടെയാണെന്നോ, എന്നാണ് സംഭവമെന്നോ വ്യക്തമല്ല. റോഡില്‍ അനങ്ങാന്‍ വയ്യാതെ കിടന്ന മലമ്പാമ്പിനെ ശ്രദ്ധയില്‌പെട്ട ഒരു കര്‍ഷകനാണ് ആടുകളെ ഞെക്കി പുറത്തെടുത്തത്. ആടുകളെ പുറത്തെടുത്തെങ്കിലും അവ ചത്തുപോയിരുന്നു. ജനുവരി 14നാണ് ഈ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
Post Your Comments