India

റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍മിയുടെ ഡോഗ് സ്‌ക്വാഡും

ഡല്‍ഹി:  റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍മിയുടെ ഡോഗ് സ്‌ക്വാഡും പങ്കെടുക്കും. 26വര്‍ഷത്തിനു ശേഷമാണ്  റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍മിയുടെ ഡോഗ് സ്‌ക്വാഡ് അണിനിരക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച 36 ശ്വാനന്മാരാണ് ജനുവരി 26ന് രാജ്പത്തില്‍ അണിനിരക്കുക.  24 പേര്‍ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ടവരും 12 പേര്‍ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ടവരും ആണ്.

ഇന്ത്യന്‍ സൈന്യത്തിന്റെ മീററ്റിലെ റീമൗണ്ട് ആന്റ് വെറ്റിനറി സെന്ററില്‍ നിന്നാണ് ഡോഗ് സ്‌ക്വാഡും
ഈ ശ്വാനസൈന്യം എത്തുന്നത്. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കൃത്യമായി ചുവടുവയ്ക്കുന്ന ശ്വാനന്മാരാണ് പരേഡില്‍ അണിനിരക്കുന്നത്.

shortlink

Post Your Comments


Back to top button