ലാഹോര്‍: പ്രവാചക നിന്ദ ചെയ്തുവെന്ന് ജനം കുറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് പാക് ബാലന് സ്വയം കൈവെട്ടിമാറ്റി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ തലസ്ഥാനനമായ ഹുജ്റ ഷാ മുഖീം ജില്ലയിലാണ് സംഭവം.
ഗ്രാമത്തിലെ പള്ളിയിൽ കൂടിയ ജനങ്ങളോട് പള്ളി ഇമാം പ്രവാചകനായ മുഹമ്മദ് നബിയെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന്റെ നാമം എപ്പോഴും ഉരുവിടും എന്നു പറയുകയും ആരെങ്കിലും പ്രാർഥന നിർത്തിയോ എന്ന് ചോദിച്ചു. എന്നാൽ ചോദ്യം തെറ്റായി കേട്ട പതിനഞ്ചുകാരനായ മുഹമ്മദ് അൻവർ കൈ ഉയർത്തുകയായിരുന്നു. തുടര്‍ന്ന് അവിടെ കൂടിയിരുന്ന വിശ്വാസികള്‍ അവന് ദൈവ നിന്ദ ചെയ്തുവെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്തു. ഇതില്‍ മനംനൊന്ത് വീട്ടിലെത്തിയ അന്‍വര്‍ സ്വന്തം കൈ വെട്ടി പാത്രത്തിലാക്കി ഇമാമിന് കാഴ്ചവയ്ക്കുകയായിരുന്നു.
എന്നാൽ ഗ്രാമവാസികളും തന്റെ രക്ഷകർത്താക്കളും തന്നെ പുകഴ്ത്തുന്ന വീഡിയോ കണ്ടതായി അൻവർ പറയുന്നു. പരാതിയൊന്നും കിട്ടാത്തതിനാല്‍ സംഭവം റിപ്പോർട്ട് ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Post Your Comments