India

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയെല്ലാം ഇന്ന് മോചിപ്പിക്കും : ശ്രീലങ്ക

കൊളംബോ : ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയെല്ലാം ഇന്ന് മോചിപ്പിക്കുമെന്ന് ശ്രീലങ്ക. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടിയിലായ 104 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് മോചിപ്പിക്കുകയെന്ന് ലങ്കന്‍ ഫിഷറീസ് മന്ത്രാലയം വ്യക്തമാക്കി. പൊങ്കല്‍ ഉത്സവം കണക്കിലെടുത്താണ് ശ്രീലങ്കയുടെ തീരുമാനം.

അതിര്‍ത്തി ലംഘിച്ചതിന് ഇന്ത്യയില്‍ ശ്രീലങ്കന്‍ പൗരന്മാരാരും തന്നെ തടവിലില്ല, അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ആരെങ്കിലും പിടിയിലായാല്‍ ആരെങ്കിലും പിടിയിലായാല്‍ അവരെ മോചിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ശ്രീലങ്ക സൂചിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ മോചനം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കത്ത് പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ചിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, മത്സ്യത്തൊഴിലാളികളില്‍ എട്ട് പേരുടെ മോചനത്തെ സംബന്ധിച്ച് ആശങ്കകളുണ്ടെന്ന് മന്ത്രാലയ സെക്രട്ടറി WWMR. അധികാരി സൂചിപ്പിച്ചു. ലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിന് ഇവര്‍ക്കെതിരെ കേസുളളതാണ് ആശങ്കയുണ്ടാക്കുന്നത്.

shortlink

Post Your Comments


Back to top button