ന്യൂഡല്‍ഹി: ക്രൂഡ് ഓയിലിന്റെ വില കുടിവെള്ളത്തേക്കാള്‍ കുറഞ്ഞു എന്ന് പറഞ്ഞ് വന്‍ പ്രചാരണമാണ് സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. എന്നാല്‍ ഇവര്‍ മനസിലേക്കേണ്ട ഒരു കാര്യമുണ്ട്. ക്രൂഡ് ഓയില്‍ വിലയിലെ ഇന്നത്തെ കുറവ് എന്നും നിലനില്‍ക്കുന്നതല്ല. അത് കൊണ്ട് താല്‍ക്കാലികമായി ഇന്ധന വില കുറച്ച് ക്രൂഡ് വില കൂടുമ്പോള്‍ വീണ്ടും കൂട്ടുന്നത് ഏതൊരു ഗവണ്‍മെന്‍റിനെ സംബന്ധിച്ചും ആത്മഹത്യാപരമായിരിക്കും. ഇന്നത്തെ ക്രൂഡ് ഓയില്‍ വില അനുസരിച്ച് പെട്രോള്‍ വില 40 രൂപ വരെ കുറയ്ക്കാന്‍ സാധിക്കും. പക്ഷെ നാളെ ക്രൂഡ് ഓയില്‍ വില കുത്തനെ കൂടിയാല്‍ ഇന്ധനവിലയും കുത്തനെ കൂട്ടേണ്ടി വരും. കുറഞ്ഞവിലയില്‍ പെട്രോള്‍ വാങ്ങി ശീലിച്ച ജനത്തിന് പുതിയ മാറ്റം പെട്ടെന്ന് ഉള്‍ക്കൊള്ളാനും കഴിയില്ല. മാത്രമല്ല അവര്‍ക്കേല്‍ക്കുന്ന കനത്ത പ്രഹരവുമാകുമത്.
പെട്രോള്‍ വില കുറയ്ക്കുന്നില്ല എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ കിടന്ന് വിലപിക്കുന്നവര്‍ പെട്രോള്‍ വിലയെക്കുറിച്ചും ധനക്കമ്മിയെക്കുറിച്ചും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ശ്രീ അരുൺ ജെയ്റ്റ്ലി രാജ്യ സഭയിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണം. . താല്ക്കാലികമായി പെട്രോളിനും ഡീസലിനും വില കുറച്ച് ജനങ്ങളെ സന്തോഷിപ്പിക്കുന്നതിനേക്കാള്‍ ഈ അവസരം മുതലെടുത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വര്‍ഷങ്ങളായി ഞെരിച്ചു കൊണ്ടിരിക്കുന്ന ധനക്കമ്മി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുവഴി വരുംനാളുകളില്‍ രാജ്യത്തിന്‍റെ അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തിന് കൂടുതല്‍ പണം നീക്കി വെക്കാന്‍ കഴിയും. അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ നേട്ടമാണ്. അതിനായി ക്രൂഡ് വില താഴുന്നതിനനുസരിച്ച് എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് പരമാവധി ധനസമാഹരണം നടത്താനാണ് രഘുറാം രാജനെയും അരവിന്ദ് മായാറാമിനേയും പോലുളള സാമ്പത്തിക വിദഗ്ദ്ധര്‍ ഗവണ്‍മെന്‍റിനു കൊടുക്കുന്ന ഉപദേശം.
ഇനി വേറൊന്നുകൂടിയുണ്ട്. ഇന്ധനവില ഒരു പരിധിയിലധികം കുറയ്ക്കരുതെന്നാണ് ഐക്യരാഷ്ട്രസഭയും യു.എന്‍.ഇ.പി പോലെയുളള പരിസ്ഥിതി സംഘടനകളും ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നത്. കാരണം, ഇന്ധനവില പരിധിയിലധികം കുറച്ചാല്‍ ഉപഭോഗം കൂടുകയും വാഹനങ്ങള്‍ പെരുകി ആഗോളതാപനംനിയന്ത്രിക്കാന്‍ വര്‍ഷങ്ങള്‍ എടുത്ത് നടപ്പില്‍ വരുത്തിയ പരിപാടികളെ അപ്പാടെ തകിടം മറിക്കുകയും ചെയ്യും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ അവസരം സ്വകാര്യ കമ്പനികള്‍ മുതലെടുക്കുമെന്നുള്ള കാര്യം തീര്‍ച്ചയാണ്. ആഭ്യന്തര ഇന്ധന വിപണിയുടെ 5 ശതമാനം മാത്രം കൈവശമുള്ള അംബാനിയും അദാനിയും വഴിവിട്ട് സമ്പാദിക്കുന്നത് ഒരു പരിധി വരെ നമുക്ക് തടയാന്‍ കഴിയും. അതുവേണ്ടി നാം സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നതിന് പകരം ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു മാത്രം എണ്ണ നിറയ്ക്കുക.അങ്ങനെ നമ്മള്‍ ഇന്ന് അധികമായി കൊടുക്കുന്ന ഓരോ പൈസയും രാജ്യത്തിന്‍റെ വികസനത്തിന് മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും.
Post Your Comments