അബുദാബി: പുതുതായി തുടങ്ങിയിരിക്കുന്ന ഹോട്ടലായ ജന്നാ ബുര്‍ജ് അല്‍ സറാബിലാണ് ലോകത്ത് നിലിവിലുള്ള ഹോട്ടലുകളില്‍ ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന് നിലവിലുള്ളത്. ഇവര്‍ പറയുന്നത് അബുദാബിയിലെ മിനായിലുള്ള ഈ ഹോട്ടലിലെ വൈഫൈ റൂട്ടര്‍ അപ്ഗ്രേഡ് ചെയ്തതോടെ ഒരു സെക്കന്‍ഡില്‍ 1.2 ജിബി സ്പീഡ് ലഭിക്കുന്നുണ്ടെന്നാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്നത് ലോകത്തെമ്പാടുമുള്ള ഹോട്ടലുകളിലെ വൈഫൈ സ്പീഡ് പരിശോധിക്കുന്ന വെബ്സൈറ്റായ ഹോട്ടല്വൈഫൈടെസ്റ്റ് ഡോട്ട് കോമാണ്.
ഇപ്പോള്‍ 1.2 ജിബിയിലേക്ക് കുതിച്ച് ചാടിയിരിക്കുന്നത് വൈഫൈ അപ്ഗ്രേഡിന് മുന്‍പ് 270 എംബിപിഎസ് മാത്രമായിരുന്ന ഇന്റര്‍നെറ്റ് സ്പീഡാണ്. ഇവിടുത്തെ വൈഫൈ സേവനം ഹോട്ടലില്‍ എത്തുന്ന ആളുകള്‍ക്കെല്ലാം സൗജന്യമായി ഉപയോഗിക്കാം. ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് 318 മുറികളും റെസ്റ്റോറന്റുകളും സ്പായും റൂഫ്ടോപ് ഫിറ്റ്നെസും വിനോദപരിപാടികളുമൊക്കെയുള്ള ഈ ഹോട്ടല്‍.
Post Your Comments