ബെംഗളൂരു: ദുബായിലെ മെഡികെയര്‍ ആശുപത്രിയിലേയ്ക്ക് കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്സ് ജനുവരി 15,16 തീയതികളില്‍ ബെംഗളൂരുവില്‍ വെച്ച് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തും. ബിഎസ് സി നഴ്സിംഗും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് അടിസ്ഥാനയോഗ്യത. ഡിഎച്ച്എ, എംഒഎച്ച് എന്നിവയുളളവര്‍ക്ക് മുന്‍ഗണന ലഭിയ്ക്കും.
ഇന്റര്‍വ്യൂവിന് അപേക്ഷിക്കേണ്ടത് www.jobnsorka.gov.in എന്ന ജോബ് പോര്‍ട്ടറില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തവര്‍ www.norkaroots.net എന്ന വെബ്സൈറ്റിലൂടെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 18004253939 എന്ന നമ്പരില്‍ ബന്ധപ്പെടണം. വിദേശത്ത് തൊഴില്‍ നേടാനാഗ്രഹിയ്ക്കുന്നവര്ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ജനുവരി 16 ന് നോര്‍ക്ക് റൂട്ട്സ് ബെംഗളൂരു ഓഫീസ് നടത്താനിരുന്ന ശില്‍പ്പശാല മാറ്റിവെച്ചു. പകരം നെലമംഗല റോയല്‍ കോളേജ് ഓഫ് നഴ്സിംഗില്‍ ഫെബ്രുവരി ആറിന് ശില്‍പ്പശാല നടത്തും. 08025305090 എന്ന ഫോണ്‍നമ്പറില്‍ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
Post Your Comments