പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എലും സ്വകാര്യ ടെലികോം സേവനദാതാക്കളായ ഐഡിയ, വോഡഫോണ്‍, റിലയന്‍സ് എന്നിവര്‍ക്ക് പിന്നാലെ 4ജി സേവനങ്ങള്‍ അവതരിപ്പിക്കുന്നു. ഇപ്പോള്‍ ഛണ്ഡീഗഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4ജി സേവനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇത് ഇപ്പോള്‍ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്കും, ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുള്ള 4ജി സെന്റര്‍ സന്ദര്‍ശിക്കുന്ന ഉപയോക്താക്കള്‍ക്കും മാത്രമെ ഉപയോഗിക്കാന്‍ കഴിയൂ.
4ജിയ്ക്ക് 100 എംബിപിഎസ് സ്പീഡ് ഉണ്ടാകുമെന്നാണ് ബിഎസ്എന്‍എല്‍ പ്രാദേശിക അടിസ്ഥാനത്തില്‍ നല്‍കുന്ന പരസ്യങ്ങളില്‍ പറയുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കൊല്‍ക്കത്ത എന്നിവിടങ്ങള്‍ ഒഴികെയുള്ള ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ബിഎസ്എന്‍എല്ലിന് 4ജി സ്‌പെക്ട്രം ലൈസന്‍സുണ്ട്. ബിഎസ്എന്‍എല്‍ അധികൃതര്‍ ഉറപ്പു നല്‍കുന്നത് ഉടന്‍ തന്നെ ഉപയോക്താക്കള്‍ക്ക് 4ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ്. ഏതാണ്ട് 600 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ നിലവില്‍ ബിഎസ്എന്‍എല്ലിനുണ്ട്.
കമ്പനിയുടെ പദ്ധതി ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനമാകുമ്പോള്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 2500 ആക്കാനാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 40,000 എണ്ണമാക്കും. ആളുകള്‍ക്ക് 4ജി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാക്കാനും കഴിയും.
Post Your Comments