ദുബായ്: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലും സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് യു.എ.ഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്റ് സീസ്‌മോളജിയുടെ മുന്നറിയിപ്പ്. സൗദി അറേബ്യ ലക്ഷ്യമാക്കി നീങ്ങുന്ന ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണം. ഇതിന്റെ ഫലമായി യു.എ.ഇ തീരങ്ങളില്‍ പത്തടിയോളം ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും എന്‍സിഎംഎസ് മുന്നറിയിപ്പ് നല്‍കി.
യു.എ.ഇയ്ക്കും സൗദിയ്ക്കും പുറമേ ഒമാനിലും ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബുരൈമി, മുസാസന്‍ഡം, അല്‍ ബത്തിനാഹ്, മസ്‌ക്കറ്റ്, അല്‍ ഹാജിര്‍ മല നിരകള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. സ്ഥിരതയില്ലാത്ത മോശപ്പെട്ട കാലാവസ്ഥയാകും വരും ദിവസങ്ങളില്‍ മൂന്ന് അറബ് രാജ്യങ്ങളിലും ഉണ്ടാവുക. 24 മണിയ്ക്കൂറിനുള്ളില്‍ സൗദിയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും എന്‍സിഎംഎസ് മുന്നറിയിപ്പ് നല്‍കുന്നു. വ്യാഴാഴ്ച കഴിഞ്ഞ ശേഷം മാത്രമേ കാലാവസ്ഥയില്‍ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാനാവൂ എന്നും മുന്നറിയിപ്പില്‍ പറയുന്നു.
Post Your Comments