ന്യൂഡല്‍ഹി: കൊല്ലം തീരത്ത് രണ്ട് മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലെ പ്രതികളില്‍ ഒരാളായ മാസിമിലിയാനോ ലത്തോരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് ഇറ്റലി. മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇയാളെ ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. പിന്നീട് പിന്നീട് പലപ്രാവശ്യമായി ഈ കാലാവധി നീട്ടി നല്‍കി. എന്നാല്‍ ലത്തോരെയെ ഇനി ഇന്ത്യയിലേക്ക് മടക്കി അയക്കില്ലെന്ന് ഇറ്റാലിയന്‍ സെനറ്റര്‍ നിക്കോള്‍ ലത്തോരെ അറിയിച്ചു. മാത്രമല്ല കേസിലെ പ്രതിയായ മറ്റൊരു നാവികന്‍ സാല്‍വത്തോരെ ജിറോനെ ഇറ്റലിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഉടനെ അതിനു സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
കൊല്ലം നീണ്ടകരയില്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികളായ വാലന്റൈന്‍, അജീഷ് പിങ്ക് എന്നിവവരെ വെടിവെച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. മത്സ്യബന്ധനബോട്ട് കടല്‍ക്കൊള്ളക്കാരുടെ ബോട്ടാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിര്‍ത്തുവെന്നാണ് ഇറ്റാലിയന്‍ അധികൃതര്‍ വാദിക്കുന്നത്.
Post Your Comments