കുവൈത്ത്: ചാരവൃത്തിക്കേസില്‍ രണ്ട് പേര്‍ക്ക് കുവൈത്ത് വധശിക്ഷ വിധിച്ചു. ഇറാനും ഹിസ്ബുള്ളയ്ക്കും വേണ്ടി ചാരപ്പണി നടത്തിയ കേസില്‍ ഒരു കുവൈത്തുകാരനെയും ഒരു ഇറാന്‍കാരനെയുമാണ് കുവൈത്ത് കോടതി ശിക്ഷിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാന്‍കാരനെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.ചാരവൃത്തിക്കേസില്‍ പ്രതികളായ 24 ഷിയാകളില്‍ മൂന്നു പേരെ വെറുതെവിട്ടു. ഒരാള്‍ക്ക് ജീവപര്യന്തം തടവും 19 പേര്‍ക്ക് അഞ്ചുമുതല്‍ 15 വര്‍ഷംവരെ തടവും വിധിച്ചു.
അടുത്തിടെ പ്രമുഖ ഷിയാ പുരോഹിതന്‍ അല്‍ നിമ്റിനെ സൌദി അറേബ്യ വധശിക്ഷയ്ക്കു വിധേയനാക്കിയതിനെത്തുടര്‍ന്ന് ഷിയാ ഭരണത്തിലുള്ള ഇറാനും സുന്നി ഭരണത്തിലുള്ള ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
Post Your Comments