ന്യൂഡല്‍ഹി : മഹാവിഷ്ണുവായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹോന്ദ്ര സിംഗ് ധോണി പ്രത്യക്ഷപ്പെട്ടത് കേസായതിന് പിന്നാലെ മറ്റാരു സെലിബ്രേറ്റിയും ഇതേ വേഷത്തില്‍. ആമസോണ്‍തലവന്‍ പി. ബെസോസിനെയാണ് മഹാവിഷ്ണുവായി ചിത്രീകരിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ബിസിനസ് മാഗസിനായ ഫോര്‍ച്യൂണിന്റെ ജനുവരി ലക്കത്തിന്റെ മുഖചിത്രമായാണ് ആമസോണ്‍ തലവന്‍ പി. ബെസോസിനെ മഹാവിഷ്ണുവായി ചിത്രീകരിച്ചിരിക്കുന്നത്. ഹൈന്ദവ സംഘടനകള്‍ ഈ നടപടിയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. വിഷ്ണുവിനെ മാഗസിന്‍ നിസാരനായി ചിത്രീകരിക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ആമസോണിന്റെ ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ അവലോകനം ചെയ്യുന്ന കവര്‍ സ്‌റ്റോറിക്കൊപ്പമാണ് വിവാദ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2013 ല്‍ ബിസിനസ് ടുഡെ മാഗസിന്റെ കവറിലാണ് ധോണിയെ മഹാവിഷ്ണുവായി ചിത്രീകരിച്ചത്. ഈ കേസില്‍ ധോണിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
Post Your Comments