Kerala

കയറിന്റെ പേരിൽ കോടികൾ മുടക്കി കറങ്ങിയ അടൂർ പ്രകാശിനും റാണി ജോർജ്ജിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: കയറിന്റെ പേരിൽ കോടികൾ മുടക്കി 25 ലേറെ രാജ്യങ്ങളിൽ കറങ്ങിയ അടൂർ പ്രകാശിനും റാണി ജോർജ്ജിനും മറ്റു ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ് .കയർ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനായി വിദേശത്ത് കോടികൾ ചിലവഴിച്ചു കറങ്ങിയ റവന്യൂ/കയർ മന്ത്രി അടൂർ പ്രകാശിനും പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജിനും മറ്റു ഉദ്യോഗസ്ഥർക്കും എതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

സർക്കാർ തുക വകമാറ്റി വിദേശ യാത്ര നടത്തിയതിനെതിരെ പൊതുപ്രവർത്തകനായ സുധാകരൻ എന്നയാൾ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കൊടുത്ത കേസിലാണ് ഈ തീരുമാനം. മന്ത്രിക്കെതിരെ കേസെടുക്കാൻ ഗവർണ്ണറുടെ അനുമതി തേടിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്‌. 25 ലേറെ രാജ്യങ്ങളിലാണ് ഇവർ സഞ്ചരിച്ചത് . കയർ വിപണിയില്ലാത്ത കസാക്കിസ്ഥാനിൽ പോലും ഇവർ സഞ്ചരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button