വാഷിംഗ്‌ടണ്‍: പാകിസ്ഥാന് എഫ് 16 ശ്രേണിയില്‍ പെട്ട എട്ട് യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് അമേരിക്ക മാറ്റിവച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യു.എസ്. കോണ്‍ഗ്രസിന്റെ തീരുമാനം. നേരത്തെ യു.എസ് സെനറ്റും കരാര്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ശക്തമായ അന്വേഷണവും നടപടികളും ഉണ്ടായാല്‍ മാത്രമേ സൈനികസഹായമോ ആയുധങ്ങളോ നല്‍കാന്‍ പാടുള്ളൂ എന്ന നിലപാടാണ് കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങള്‍ക്കിടയില്‍ ഉള്ളത്. ഇത് അവഗണിക്കാന്‍ ഒബാമ സര്‍ക്കാരിന് പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസിലെ 20 വീതം ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ അംഗങ്ങളാണ് ഇന്ത്യയ്ക്ക് പിന്തുണ നല്‍കുന്നത്.
Post Your Comments