Gulf

സൗദിയില്‍ പുതുക്കിയ ജല വൈദ്യുത നിരക്കുകള്‍ പ്രാബല്യത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ ജല വൈദ്യുത നിരക്ക് പുതുക്കി. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.  വൈദ്യുതിയുടെ വില വര്‍ധനവ് സാധാരണ സ്വദേശി കുടുംബങ്ങളെ ബാധിക്കില്ല. മാസത്തില്‍ 4,000 കിലോവാട്ടിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വില വര്‍ധന ബാധകമാകുന്നത്. കഴിഞ്ഞമാസം 28ന് സൗദി മന്ത്രിസഭ എണ്ണ, വൈദ്യുതി, വെള്ളം എന്നിവയുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരക്ക് ഈടാക്കുന്നതിന് സാങ്കേതിക സംവിധാനങ്ങളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബില്‍ സംബന്ധിച്ച് പരാതിയുള്ളവര്‍ 920001100 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button