കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സി.ബി.ഐ മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ഉച്ചയോടെ നിലപാട് മാറ്റുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് സി.ബി.ഐ കഴിഞ്ഞ ഞായറാഴ്ചയും കത്ത് നല്‍കിയിരുന്നു. അതേസമയം, ജയരാജന്‍ തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
ജയരാജനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ സി.ബി.ഐ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേസില്‍ പ്രതി ചേര്‍ക്കുമെന്ന് വിലയിരുത്തളിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട എന്ന നിലപാടിലേക്ക് എത്തിചേര്‍ന്നത്. ഇക്കാര്യത്തില്‍ ജയരാജന്‍ നിയമോപദേശം തേടിയിരുന്നു. തെരഞ്ഞടുപ്പ് അടുത്ത സാഹചര്യത്തില്‍ ജയരാജനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യിപ്പിക്കാന്‍ ആര്‍.എസ്.എസ് കരുക്കള്‍ നീക്കുന്നതായാണ് ജയരാജന്‍ ആരോപിക്കുന്നത്. ഇക്കാര്യം മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഇക്കാര്യം ആരോപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
നേരത്തെ ജയരാജനെ തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ജയരാജന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പ്രതി അല്ലാത്തതിനാല്‍ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാവില്ല എന്ന് പറഞ്ഞ് കോടതി തള്ളുകയായിരുന്നു.
Post Your Comments