വിദേശരാജ്യങ്ങളില്‍ ജോലിക്കുള്ള പരസ്യം കാണുമ്പോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. അനധികൃത റിക്രൂട്ട്മെന്റ് കമ്പനികള്‍ക്കെതിരെ സൗദി തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്കി. സൗദിയില്‍ മാന്‍പവര്‍ ബിസിനസ് നടത്തുന്ന ചിലസ്ഥാപനങ്ങളാണ് ഇത്തരത്തില്‍ പരസ്യങ്ങള്‍ ചെയ്യുന്നതായി മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.
അനുമതിയില്ലാതെ ചില വ്യക്തികളും ചില റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളും വീട്ടു ജോലിക്കാരെയും മറ്റു തൊഴിലാളികളെയും വാടകയ്ക്ക് നല്കാന് തയാറാണെന്ന് അറിയിച്ചുള്ള പരസ്യങ്ങള്‍ ചില മാധ്യങ്ങളിലും സോഷ്യല്‍മീഡിയകളിലും പ്രത്യക്ഷപ്പെട്ടതായി തൊഴില്‍മന്ത്രാലയം കണ്ടെത്തിയിരുന്നു. തൊഴിലാളികളടെ സേവനമാറ്റത്തിനു തയാറാണെന്നും അവരെ വാടകയ്ക്ക് നല്‍കാമെന്നും അറിയിച്ചു കൊണ്ടുള്ള ചില വ്യക്തികളും അനധികൃത സ്ഥാപനങ്ങളും പരസ്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം പരസ്യങ്ങള്‍ നിയമ വിരുദ്ധമാണെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ മനുഷ്യക്കച്ചവട കുറ്റം ചുമത്തി കേസെടുക്കണമെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊഴിലാളികളുടെ സേവനമാറ്റം പരസ്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ അവരുടെ ലൈസന്‍സ് നമ്പര്‍, സ്ഥാപനത്തിന്റെ പേര്, ബന്ധപ്പെടേണ്ട വ്യക്തിയുടെ പേര് തുടങ്ങിയവ നല്‍കിയിരിക്കണം. അല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. വിസ കച്ചവടം, തൊഴിലാളികളുടെ സേവനമാറ്റം, തൊഴിലാളികളെ വാടകയ്ക്ക് നല്കല്, തുടങ്ങിയ വിവരങ്ങള്‍ പരസ്യം ചെയ്യുന്നതിന് മന്ത്രിസഭ തന്നെ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
Post Your Comments