Food & Cookery

ഗ്രീന്‍പീസ് മുട്ട കറി

ഷാഫി കള്ളിയത്ത്

സ്വാദിഷ്ടമായ ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം .
ചേരുവകള്‍
ഗ്രീന്‍പീസ് -1 കപ്പ്
മുട്ട – 2 എണ്ണം ( പുഴുങ്ങിയത് )
സവാള -1(ചെറുതായി അരിഞ്ഞത്)
ടൊമാറ്റോ -2 (ചെറുതായി അരിഞ്ഞത്)
മല്ലിയില -കുറച്ച്
തേങ്ങാ ഒന്നാംപാല്‍ -1 കപ്പ്
വെളുത്തുള്ളി അരിഞ്ഞത് -2 അല്ലി
ഗരം മസാല -അര ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
മല്ലിപ്പൊടി -2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
എണ്ണ,ഉപ്പ്,കറിവേപ്പില -പാകത്തിന്

തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ കറിവേപ്പിലയും സവാളയും ചേര്‍ക്കുക.വെളുത്തുള്ളിയും ടോമാറ്റോയും ചേര്‍ത്തിളക്കുക.ഗ്രീന്‍പീസിട്ടു അല്പം സമയം ഇളക്കി പൊടികളും ഉപ്പും ചേര്‍ക്കുക.4 കപ്പ്
വെള്ളമൊഴിച്ച് പുഴുങ്ങിയ മുട്ടയും ചേര്‍ത്ത് അടച്ചു വേവിക്കുക.കുറുകി വരുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് വാങ്ങി മല്ലിയില മുകളില്‍ വിതറുക

shortlink

Post Your Comments


Back to top button