മുപ്പത്തിമൂന്ന് രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സിന് ദുബായ് ആര്‍ടിഒ അംഗീകാരം നല്‍കി. ഗള്‍ഫ് രാഷ്ട്രങ്ങളും യുറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ മുപ്പത്തിമൂന്ന് രാഷ്ട്രങ്ങളിലെ ലൈസന്‍സ് ഹാജരാക്കി ദുബായ് ലൈസന്‍സ് എടുക്കുന്നതിനാണ് ആര്‍ടിഒ അനുമതി നല്കിയിട്ടുള്ളത്. എന്നാല്‍ ഇന്ത്യ ഈ പട്ടികയിലില്ല.
ബ്രിട്ടന്‍, ഓസ്‌ട്രേലിയ ,ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ്, പോളണ്ട് ,സ്വിറ്റ്‌സര്‍ലണ്ട് , തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങളാണ് പട്ടികയില്‍ കൂടുതല്‍. ഈ രാജ്യങ്ങളിലെ സ്ഥിരം ലൈസന്‍സ് ഉള്ളവര്‍ക്ക് അവ ഹാജരാക്കി നിശ്ചിത ഫീസ് അടച്ചാല്‍ ദുബായ് ലൈസന്‍സ് ലഭിക്കും. ജപ്പാന്‍, ഹോങ്കോങ്ങ്, സിംഗപ്പൂര്‍ ദക്ഷിണ കൊറിയ എന്നിവര്‍ക്കും സൗകര്യം ബാധകമാണ്. മറ്റ് ജിസിസി രാഷ്ട്രങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇതേ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഗ്രീസ്, കാനഡ, ദക്ഷിണ കൊറിയ,ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ അവയുടെ അറബി ഇംഗ്ലീഷ് പരിഭാഷ ഹാജരാക്കണം. എന്നാല്‍ ഇന്ത്യ, ചൈന, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഒന്നും ആര്‍ടിഒഎയുടെ പട്ടികയില്‍ ഇല്ല.
പട്ടികയില്‍ ഇടം പിടിച്ചിട്ടില്ലാത്ത രാജ്യങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ്് ഉള്ളവര്‍ക്ക് ദുബായ് ലൈസന്‍സ് സ്വന്തമാക്കുന്നതിന് നിലവിലെ രീതി തുടരുമെന്നാണ് ആര്‍ടിഎ അധികൃതര്‍ വ്യക്തമാക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സിനുള്ള എഴുത്തുപരീക്ഷയില്‍ മലായാളം ഉള്‍പ്പെടെ എഴു ഭാഷകള്‍ ഉള്‍പ്പെടുത്തുമെന്ന് ആര്‍ടിഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments