കാസര്‍കോഡ്: അവാര്‍ഡുകളോ സ്ഥാനമാനങ്ങളോ തിരികെ നല്‍കിയല്ല എഴുത്തുകാര്‍ പ്രതികരിക്കേണ്ടെന്ന് സാഹിത്യകാരന്‍ യു.എ.ഖാദര്‍. രാഷ്ട്രീയ നിലപാടുകളോടെ സര്‍ഗാത്മകമായി പ്രതികരിക്കുകയാണ് വേണ്ടതെന്നും തളങ്കര ഗവ.മുസ്ലീം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാഹിത്യസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
എഴുത്തുകാരന്‍ എന്തെഴുതണം എന്ന രീതിയിലുള്ള കല്പനകള്‍ വന്നുകൊണ്ടിരിക്കുന്നു. അവന്റെ ചിന്തയേയും മൗലികതയേയും നിയന്ത്രിക്കുന്ന തരത്തിലുള്ള അവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.എഴുത്തുകാരനെ ഹിംസിക്കുമ്പോള്‍ സ്വാഭാവികമായും അമര്‍ഷമുണ്ടാവും. അതിന് പക്ഷേ ലഭിച്ച അവാര്‍ഡുകള്‍ വലിച്ചെറിഞ്ഞല്ല പ്രതിഷേധിക്കേണ്ടത്.
സര്‍ഗാത്മകമായ കഴിവുകള്‍ക്ക് കാലഘട്ടം നല്‍കുന്ന അംഗീകാരമാണ് പുരസ്‌കാരങ്ങള്‍. അത് ആരുടേയും ഔദാര്യമല്ല. തനിക്കൊന്നിനോടും ബാധ്യതയില്ലെന്ന് പ്രഖ്യാപിച്ച് തന്റേതായ ഒരു മാളം സൃഷ്ടിച്ച് തപസ്സിരിക്കുന്ന എഴുത്തുകാരുണ്ട്. ആ മാളത്തിന്റെ സുഷിരങ്ങളിലൂടെ മാത്രമേ അവര്‍ ആകാശം കാണുന്നുള്ളൂ.ആ മൗഢ്യത്തിനും കാലഘട്ടത്തിനും ലഭിച്ച അടിയാണ് ഇന്നനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments