ദുബായ്: യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയക്കുമെന്ന് വാട്സ്ആപ്പിലൂടെ ഭീഷണി മുഴക്കിയ പതിനെട്ടുകാരന്‍ അറസ്റ്റില്‍. 21കാരിയായ എമിറേറ്റി യുവതിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. യുവാക്കളെ കൂട്ടിക്കൊണ്ടുവന്ന് കൂട്ട ലൈംഗീക പീഡനം നടത്തുമെന്നായിരുന്നു ഭീഷണി. യുവതി തെളിവ് സഹിതമാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ദുബായ് ക്രിമിനല്‍ കോടതിയില്‍ കേസിന്റെ ആദ്യ വിചാരണ നടന്നു. ജനുവരി 16നാണ് കേസിന്റെ അടുത്ത വിചാരണ. എന്നാല്‍ യുവതിയും പ്രതിയും തമ്മിലുള്ള പ്രശ്‌നമെന്തെന്ന കാര്യം പ്രോസിക്യൂഷന്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments