റാസല്‍ഖൈമ: കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും വര്‍ക്കല സ്വദേശി സജീഷ് ചന്ദ്രന്റെ മകനുമായ വിസ്മയ് ചന്ദ്രന്‍(7) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് കുടുംബത്തോടൊപ്പം ജബല്‍ ജൈസ് മലയിലേക്കുള്ള ഉല്ലാസയാത്രക്കിടെ കാര്‍ റോഡില്‍ നിന്ന് തെന്നി നീങ്ങിയതിനെത്തുടര്‍ന്ന് കാറിന്റെ തുറന്നുവച്ച ജനല്‍ച്ചില്ലിനിടയിലൂടെ കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. സജീഷ് ചന്ദ്രന്റെ ഇരട്ട സഹോദരന്‍ ഒരു മാസം മുമ്പ് നാട്ടില്‍ അപകടത്തെത്തുടര്‍ന്ന് മരിച്ചതിനെത്തുടര്‍ന്ന് നാട്ടിലായിരുന്ന കുടുംബം ശനിയാഴ്ചയാണ് തിരിച്ചുവന്നത്.
അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന ദിവസം തന്നെയുണ്ടായ മരണം സഹപാഠികളേയും അധ്യാപകരേയും കണ്ണീരിലാഴ്ത്തി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Post Your Comments