തൃശ്ശൂര്‍ : ഇരുപത്തിയേഴ് മണിക്കൂര്‍ പുല്ലാംകുഴലൂതി കൊണ്ട് മുരളി ലോകറെക്കോര്‍ഡിലേക്ക്. 2012-ല്‍ യു.കെ യിലെ ബ്രൂക്‌സ് നേടിയ 25 മണിക്കൂര്‍ 46 മിനുട്ടെന്ന റെക്കോര്‍ഡാണ് മുരളി തകര്‍ത്തത്. 27 മണിക്കൂര്‍ 20 മിനുട്ട് 50 സെക്കന്‍ഡാണ് മുരളി തുടര്‍ച്ചയായി മുരളിയൂതിയത്.
തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ ഗിന്നസ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ 150 രാഗങ്ങളില്‍ 237 കൃതികളാണ് പുല്ലാംകുഴലിലൂടെ വായിച്ചത്. കര്‍ണാടക, ഹിന്ദുസ്ഥാനി, പാശ്ചാത്യ ശൈലികളിലും നാടോടി പാട്ടിന്റെ രീതിയിലും മുരളി പുല്ലാംകുഴല്‍ വായിച്ചു.
സമാപന ചടങ്ങില്‍ ഗിന്നസ് പ്രതിനിധി ഡോ.സുനില്‍ ജോസഫ് മുരളിക്ക് യൂണിവേഴ്‌സല്‍ ഫോറം റെക്കോര്‍ഡ് കൈമാറി. ഗീത ഗോപി എംഎല്‍എ മെഡല്‍ അണിയിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി, ഡോ പി.വി കൃഷ്ണന്‍ നായര്‍, ശിവജി ഗുരുവായൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
Post Your Comments