യു.എ.ഇ : യുഎഇയില്‍ ഇന്ത്യാക്കാരന് അഞ്ച് വര്‍ഷം തടവ്. ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കായി ചാരവൃത്തി നടത്തിയ മനര്‍ അബ്ബാസ് എന്ന ഇന്ത്യാക്കാരനെയാണ് അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതി ശിക്ഷിച്ചത്.
ചാരപ്പണി നടത്തിയതിന് 2014ല്‍ ഏഷ്യാക്കാരനെ അറസ്റ്റു ചെയ്തതായി യു.എ.ഇ വെളിപ്പെടുത്തിയിരുന്നു. തുറമുഖത്തെ ജോലി ചെയ്തിരുന്ന ഇയാള്‍ ആ പദവി ഉപയോഗിച്ചാണ് ചാരവൃത്തി നടത്തിയതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ശിക്ഷാകാലാവധി കഴിയുന്നതോടെ മനസ് അബ്ബാസിനെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും കോടതി വ്യക്തമാക്കി.
അബുദാബി തുറമുഖത്തെ സൈനിക കപ്പലുകളെ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ അവിടത്തെ ഇന്ത്യന്‍ എംബസിക്ക് ചോര്‍ത്തി നല്‍കിയെന്നതാണ് അബ്ബാസിനെതിരായ കുറ്റം. സംഭവത്തെ കുറിച്ച് അബുദാബിയിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചിട്ടില്ല.
Post Your Comments