Gulf

33 വര്‍ഷത്തിന് ശേഷം ബഹ്‌റൈനില്‍ ഇന്ധനവിലയില്‍ മാറ്റം

മനാമ: 33 വര്‍ഷത്തിന് ശേഷം ബഹ്‌റൈനില്‍ ഇന്ധനവില വര്‍ധിപ്പിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക മേഖല മെച്ചപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. പുതുക്കിയ വില നാളെ മുതല്‍ നിലവില്‍ വരും. ഇതു പ്രകാരം മുംതാസ് എന്ന പേരിൽ നൽകുന്ന മുന്തിയ ഇനം പെട്രോളിന് 160 ഫിൽസും, ജായദ് എന്ന ഇനത്തിന് 125 ഫിൽസുമാകും ലിറ്ററിന് വില.

വില വര്‍ധന ആവശ്യപ്പെട്ട് നാഷണൽ ഓയിൽ ആന്റ് ഗ്യാസ് അതോറിറ്റി ഇതു സംബന്ധിച്ച ശുപ്പാർശ നേരത്തേ കാബിനറ്റിന് സമർപ്പിച്ചിരുന്നു. അതിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button