റിയാദ്: സ്ത്രീകളെ ഉള്‍പ്പെടുത്തി മദ്യവിരുന്ന നടത്തിയതിന് സംഘാടകരടക്കം 129 പേരെ സൗദിയില്‍ അറസ്റ്റ് ചെയ്തു. ജാസന്‍ പ്രവിശ്യയില്‍ അറസ്റ്റിലായത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആഫ്രിക്കന്‍ വംശജരാണ്. 41 സ്ത്രീകളാണ് ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നത്.
ജാസനിലെ ഒരു വീട്ടിലായിരുന്നു പാര്‍ട്ടി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് വന്‍ മദ്യശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിടപഴകുന്നതും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതുമെല്ലാം മതനിയമപ്രകാരം സൗദി വിലക്കിയിട്ടുണ്ട്.
മദ്യോപയോഗവും സൗദിയില്‍ നിരോധിച്ചതാണ്. മുമ്പും ഇത്തരം വിരുന്നുകള്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments